കഴിമ്പ്രം സ്‌കൂൾ മെറിറ്റ് ഡേയും പ്രവേശനോത്സവവും ഇന്ത്യൻ ട്രേഡ് കമ്മിഷണർ സി.പി. സാലിഹ് ഉദ്ഘാടനം ചെയ്യുന്നു.
എടമുട്ടം: കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് വിദ്യാലയത്തിൽ 'അറിവാഴം 2024' മെറിറ്റ് ഡേയും പ്ലസ് വൺ പ്രവേശനോത്സവവും സംഘടിപ്പിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ദേശീയ, സംസ്ഥാന മത്സരങ്ങളിൽ ജേതാക്കളായവരെയും സംസ്‌കൃതം സ്‌കോളർഷിപ്പിന് അർഹരായവരെയും ആദരിച്ചു. ഇന്ത്യൻ ട്രേഡ് കമ്മിഷണർ സി.പി. സാലിഹ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രമേഷ് പള്ളത്ത് അദ്ധ്യക്ഷനായി. പ്രതിഭകൾക്കുള്ള ആദരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് മുഖ്യാതിഥിയായി. വി.ആർ. ജിത്ത്, എസ്. ജയലക്ഷ്മി, ബീന ടി. രാജൻ, ഷൈൻ നെടിയിരിപ്പിൽ, മധു ശക്തീധര പണിക്കർ, ശോഭ സുബിൻ, ഡോ. ജ്യോതി വലിപറമ്പിൽ, പി.വി. സുദീപ്, ഉണ്ണിക്കൃഷ്ണൻ തൈപ്പറമ്പത്ത്, സുരേന്ദ്രൻ നെടിയിരിപ്പിൽ, ഷിസ്മ പ്രശാന്ത്, സുമോദ് എരണേഴത്ത്, അശ്വതി ഷൺജിത്ത്, ഇ. പ്രസാദ്, വി.എസ്. ശോഭ, ഷീബ എന്നിവർ സംസാരിച്ചു.