കുന്നംകുളം: സബ് ട്രഷറിയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. പ്രവർത്തികളുടെ ഭാഗമായി ട്രഷറിക്ക് മുൻപിൽ നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ പൂമരങ്ങൾ മുറിച്ചു മാറ്റി. നിലവിൽ സബ് ട്രഷറി ഓഫീസ് ഗുരുവായൂർ റോഡിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 1982ലാണ് ഇവിടെ സബ് ട്രഷറി ഓഫീസ് പ്രവർത്തമാരംഭിക്കുന്നത്. 3400 ഓളം പേർക്ക് പെൻഷൻ വിതരണം ചെയ്യുന്ന ഈ ട്രഷറിയുടെ പ്രവർത്തന മേഖലയിൽ 224 സർക്കാർ ഓഫീസുകളുണ്ട്. തിരക്കേറിയ ഈ സബ് ട്രഷറിയിൽ അസൗകര്യങ്ങൾ പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടിലായതിനെത്തുടർന്നാണ് പുതിയ കെട്ടിട നിർമ്മാണം. രണ്ടര കോടി രൂപ ചിലവിട്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഇപ്പോൾ ട്രഷറി പ്രവർത്തിക്കുന്ന 28 സെന്റിൽ ഇരു നിലകളിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് കെട്ടിടം ഉയരുന്നത്. എച്ച്.എൽ.എൽ ആണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. രണ്ടു വർഷത്തിതിനകം നിർമ്മാണം പൂർത്തീകരിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.