വാഹനാപകടത്തിൽ മരിച്ച നാട്ടിക സ്വദേശി മിഥുന്റെ കുടുംബത്തിന് മണപ്പുറം ഫൗണ്ടേഷൻ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ മണപ്പുറം അഗ്രോ ഫാംസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഏകലവ്യനും മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ: ജോർജ് ഡി. ദാസും ചേർന്ന് നിർവഹിക്കുന്നു.
തൃപ്രയാർ: നാട്ടിക ബീച്ച് സ്വദേശി മിഥുന്റെ കുടുംബത്തിന് മണപ്പുറം ഫൗണ്ടേഷൻ നിർമ്മിക്കുന്ന സ്‌നേഹഭവനത്തിന് മണപ്പുറം അഗ്രോ ഫാംസ് ലിമിറ്റഡ് എം.ഡി: പി.കെ. എകലവ്യനും സി.ഇ.ഒ: ജോർജ് ഡി. ദാസും ചേർന്ന് ശിലയിട്ടു. അമ്മയും സഹോദരനും മാത്രമുള്ള കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മിഥുൻ. മാസങ്ങൾക്കു മുമ്പ് നടന്ന അപകടത്തിൽ മിഥുനെ നഷ്ടമായ കുടുംബം സുരക്ഷിതമായ ഒരു വീടില്ലാതെ പ്രയാസത്തിലായിരുന്നു. തുടർന്നാണ് കുടുംബത്തിന് വീട് വച്ച് നൽകാൻ മണപ്പുറം ഫൗണ്ടേഷൻ തീരുമാനിച്ചത്. മണപ്പുറം ഹോം ഫിനാൻസ് സി.ഇ.ഒ: പി.എസ്. സുവീൻ, മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ ഹെഡ് ശിൽപ ട്രീസ സെബാസ്റ്റ്യൻ, സെക്രട്ടേറിയൽ ഡിപാർട്ട്‌മെന്റ് ഓഫീസർ വി.എം. മഹേഷ്, സോഷ്യൽ വർക്കർമാരായ ടി.എസ്. സഞ്ജയ്, മാനുവേൽ അഗസ്റ്റിൻ, ആതിര രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.