കൊടുങ്ങല്ലൂർ : നഗരസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ട് ചേർക്കലും നീക്കം ചെയ്യലുമായി ബന്ധപ്പെട്ട് സ്ഥിരതാമസക്കാരുടെയും ജീവിച്ചിരിക്കുന്നവരുടെയും വോട്ടുകൾ സ്ഥലത്തില്ലെന്നും മരിച്ചെന്നും കള്ള രേഖകളുണ്ടാക്കി വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കാൻ ശ്രമം നടക്കുന്നതായി ബി.ജെ.പി മണ്ഡലം കമ്മിറ്റി. ഇത്തരത്തിൽ കള്ള രേഖയുണ്ടാക്കുന്ന ആളുകളുടെ പേരിലും അതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, മണ്ഡലം ജനറൽ സെക്രട്ടറി എൽ.കെ. മനോജ്, കെ.ആർ. വിദ്യാസാഗർ, പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് രശ്മി ബാബു, വാർഡ് കൗൺസിലർ ശാലിനി വെങ്കിടേഷ്, ധന്യ ഷൈൻ എന്നിവർ സംസാരിച്ചു.