1

തൃശൂർ : പുത്തൂർ കെ.എസ്.ഇ.ബി സെക്‌ഷൻ ഓഫീസ് ഉദ്ഘാടനത്തിന്റെ ക്ഷണക്കത്തിൽ കേന്ദ്രമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപിയുടെ ചിത്രമോ പേരോ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം. മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും സ്ഥലം എം.എൽ.എ കൂടിയായ മന്ത്രിയുടെയും ചിത്രങ്ങൾ ഉള്ളപ്പോഴാണ് എം.പിയുടെ ചിത്രം ഒഴിവാക്കിയതെന്ന് പറയുന്നു. ഇത്തരം ചടങ്ങുകളിൽ എം.പി ഇല്ലെങ്കിൽ കൂടി അവരുടെ ചിത്രങ്ങൾ നോട്ടീസുകളിൽ വയ്ക്കാറുണ്ടെന്നും കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് സംഘ് രക്ഷാധികാരി യു.വി.സുരേഷ് പറഞ്ഞു. കെ.എസ്.ഇ.ബിയുടെ വികസന പ്രവർത്തനം ഭൂരിഭാഗവും കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണെന്നിരിക്കെയാണ് കേന്ദ്രമന്ത്രി കൂടിയായ എം.പിയെ ഒഴിവാക്കിയതെന്നും സംഘ് ഭാരവാഹികൾ പറഞ്ഞു.