
തൃശൂർ : പ്ലസ് വൺ വിദ്യാർത്ഥികളുടെ സീറ്റ് അപര്യാപ്തത ചൂണ്ടിക്കാണിച്ച് വിഷയത്തിൽ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഓഫീസ് ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലാണ് ഓഫീസ് ഉപരോധിച്ചത്. സമരം തടയാനായി ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് ബന്തവസാക്കിയിരുന്നു. എങ്കിലും സമരക്കാർ ഓഫീസിന് പിന്നിലൂടെ കടന്നുവന്നു. സമരക്കാരെ ഓഫീസിന് തൊട്ടുമുന്നിൽ പൊലിസ് തടഞ്ഞു. എങ്കിലും സമരക്കാർ ഓഫീസിന് മുന്നിൽ കുത്തിയിരുന്നതോടെ പൊലീസ് ബലം പ്രയോഗിച്ച് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി.