nes

തൃപ്രയാർ എൻ.ഇ.എസ് കോളേജിൽ നടന്ന ലഹരിവിരുദ്ധ സെമിനാർ വലപ്പാട് സി.ഐ: സോണി മത്തായി ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നാട്ടിക എഡ്യുക്കേഷണൽ സൊസൈറ്റി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബോധവത്കരണ സെമിനാർ നടന്നു. കോളേജിലെ ലഹരി വിരുദ്ധ സെല്ലിന്റെയും കോളേജ് പ്രൊട്ടക്ഷൻ ഗ്രുപ്പിന്റെയും അഭിമുഖ്യത്തിൽ നടന്ന സെമിനാർ വലപ്പാട് സി.ഐ: സോണി മത്തായി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ശിവൻ കണ്ണോളി അദ്ധ്യക്ഷനായി. സി.ഐ: സോണി മത്തായി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കോളേജ് പ്രിൻസിപ്പൽ എൻ.സി. അനീജ, എൻ.ഇ.എസ് സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ തൈപ്പറമ്പത്ത്, വലപ്പാട് എസ്.ഐ: വിനോദ് കുമാർ, സി.പി.ജി ഇൻചാർജ് ഓഫീസർ ലെനിൻ, സി.പി.ഒ സനീഷ്, കോളേജ് അദ്ധ്യാപകരായ എം.വി. ലതിമോൾ, വി. ശശിധരൻ, എൻ.വി. സ്മിത എന്നിവർ സംബന്ധിച്ചു.