vyapari

തൃശൂർ: കോർപ്പറേഷനിലെ കെട്ടിടനികുതി അടയ്ക്കാൻ സാധിക്കാത്തത് മൂലം ആയിരക്കണക്കിന് വ്യാപാരികൾക്ക് ലൈസൻസ് പുതുക്കാൻ സാധിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ. കോർപ്പറേഷനിൽ കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജൻ ജെ.പല്ലൻ. ഉപനേതാവ് ഇ.വി.സുനിൽരാജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപറമ്പിൽ, ശ്യാമള മുരളീധരൻ, പാർലമെന്ററി പാർട്ടി സെക്രട്ടറി കെ.രാമനാഥൻ, കൗൺസിലർമാരായ റെജി ജോയ്, സുനിത വിനു, മേഴ്‌സി അജി, ലീല വർഗീസ്, സിന്ധു ആന്റോ, മേഫി ഡെൽസൻ, നിമ്മിറപ്പായി, അഡ്വ.വില്ലി എന്നിവർ പങ്കെടുത്തു. പ്രതിഷേധ മാർച്ചിന് കൗൺസിലർമാർ നേതൃത്വം നൽകി.