udf
കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തുന്നു

കുന്നംകുളം: കടവല്ലൂർ-കടങ്ങോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തിപ്പിലശ്ശേരി-പന്നിത്തടം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കുളം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരവും ധർണയും നടത്തി. റോഡിൽ കുത്തിയിരുന്ന് ചൂണ്ടയിട്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. കോൺഗ്രസ് വാർഡ് പ്രസിഡന്റ് ബിനി സുഭാഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും യൂത്ത് കോൺഗ്രസ് കടവല്ലൂർ മണ്ഡലം പ്രസിഡന്റുമായ എം.എച്ച്. ഹക്കീം, നിഹാൽ, ഷഹബാസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മുസ്തഫ, അമീൻ തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.