laha

തൃശൂർ: ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിലെ ലഹരി വിരുദ്ധ ദിനാചരണം പൊലീസ് അക്കാഡമി അസി. ഡയറക്ടർ ഐശ്വര്യ ഡോംഗ്രേ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ.ഷാജൻ അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് ലഹരി വിരുദ്ധ പാർലമെന്റ് നടത്തി. വിദ്യാർത്ഥികൾ നിർമ്മിച്ച ലഹരിവിരുദ്ധ പോസ്റ്റർ ഐശ്വര്യ ഡോംഗ്രേ പ്രസിദ്ധീകരിച്ചു. 'വിദ്യാർത്ഥികളിൽ നല്ല നാളേയ്ക്കായി ലഹരിയോട് നോ പറയാം' എന്ന സന്ദേശം ഉൾക്കൊള്ളുന്ന ക്ലാസും നടത്തി. മോഡൽ ഗേൾസ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.പി.ബിന്ദു, ഡ്രീം കോ ഓർഡിനേറ്റർ ജോയൽ കെ.സാജു, പി.ടി.എ പ്രസിഡന്റ് എം.സി.സുധീഷ് എന്നിവർ പ്രസംഗിച്ചു.