chandra

തൃശൂർ: പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫിന്റെ പരാജയത്തെ കുറിച്ച് അന്വേഷിക്കുന്ന കെ.പി.സി.സി മൂന്നംഗ സമിതി 30ന് രാവിലെ 10ന് തൃശൂർ ഡി.സി.സി ഓഫീസിൽ സിറ്റിംഗ് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ അറിയിച്ചു. രാവിലെ തൃശൂർ, മണലൂർ, നാട്ടിക, ഒല്ലൂർ എന്നീ നിയോജകമണ്ഡലങ്ങളിലെ ബ്ലോക്ക് പ്രസിഡന്റുമാരെയും തുടർന്ന് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാന്മാരെയും ജനറൽ കൺവീനർമാരെയും കാണും. ഉച്ചയ്ക്ക് ശേഷം ഡി.സി.സി ഭാരവാഹികളെയും തൃശൂർ കോർപറേഷൻ പാർലമെന്ററി പാർട്ടി ലീഡർ, സെക്രട്ടറി, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാർ എന്നിവരെയും കണ്ട് അഭിപ്രായം തേടും. മുൻ മന്ത്രി കെ.സി.ജോസഫ്, ടി.സിദ്ധിക്ക് എം.എൽ.എ, ആർ.ചന്ദ്രശേഖരൻ എന്നിവരാണ് സമിതി അംഗങ്ങൾ.