തൃശൂർ: കേരള ടെക്‌സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫയർ അസോസിയേഷൻ ജില്ലാ സമ്മേളനം 30ന് വൈകിട്ട് 3.30ന് തൃശൂർ ചാക്കോളാസ് പവലിയനിൽ നടക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം നിർവഹിക്കും. റവന്യൂ മന്ത്രി കെ. രാജൻ മുഖ്യാതിഥിയാകും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കൃഷ്ണാനന്ദ ബാബു അദ്ധ്യക്ഷനാകും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മുജീബ് റഹ്മാൻ, വൈസ് പ്രസിഡന്റ് ടി.എസ്. ശ്രീകാന്ത്, സംസ്ഥാന ജനറൽ സെക്രട്ടറി കെ. കൃഷ്ണൻ, സംസ്ഥാന
സെക്രട്ടറി പി.എസ്. സാബ് ജോൺ, സംസ്ഥാന ട്രഷറർ എം. ബാശ്വാം, ജില്ലാ സെക്രട്ടറി അലക്‌സ് റാഫേൽ, ജില്ലാ ട്രഷറർ ശ്രീറാം എന്നിവർ പ്രസംഗിക്കും.