തൃശൂർ: വിവേകോദയം ബോയ്‌സ് ഹൈസ്‌കൂളിൽ ലഹരി വിരുദ്ധ ദിനാചരണത്തിൽ ഹെഡ് മാസ്റ്റർ എം.ജി. സജീവ് പ്രതിജ്ഞാവാചകം ചൊല്ലി. വിമുക്തി സെല്ലിന്റെ ക്ലാസ് കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പി.കെ. സതീഷ് കുമാർ അദ്ധ്യക്ഷനായി. ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ടി.എസ്. പത്മജ സന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധിയായ സി. അർജുൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരെ പ്രതിരോധം എന്ന വിഷയത്തിൽ അസി. എക്‌സൈസ് കമ്മിഷണർ പ്രഭാഷണം നടത്തി. സ്‌കൂൾ വിമുക്തി ക്ലബ് കോ- ഓർഡിനേറ്റർ ഗിരീഷ് മോഡറേറ്ററായി. വിമുക്തി മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ.വൈ. ഷെഫീക്ക് പങ്കെടുത്തു. കുട്ടി പാർലമെന്റ്, ലഹരിക്കെതിരെ ബോൾ ഔട്ട് മത്സരം എന്നീ രണ്ട് പരിപാടികളും നടത്തി.