തൃശൂർ: പുത്തൂർ വൈദ്യുതി സെക്‌ഷൻ ഓഫീസ് മന്ദിരം ഉദ്ഘാടനം 29ന് രാവിലെ 11.30ന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊന്നൂക്കര സബ് സ്റ്റേഷന് സമീപം നടക്കുന്ന ചടങ്ങ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനാകും. കളക്ടർ വി.ആർ. കൃഷ്ണതേജ, കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകർ, സുന്ദരി മോഹൻദാസ്, പി.പി. രവീന്ദ്രൻ, ശ്രീവിദ്യ രാജേഷ് എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഷാജു, കെ.എച്ച്. സാദിഖ്, പി.കെ. സന്തോഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.