മാള: അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളിയിലെ മാർ തോമസ് ശ്ലീഹായുടെ ദുക്‌റാന തിരുനാൾ ജൂലായ് മൂന്നിന് വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 5.45 നും 7 നും വിശുദ്ധ കുർബാന, 10ന് ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടന്റെ മുഖ്യ കാർമികത്വത്തിൽ തിരുനാൾ റാസ. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 3 വരെ തിരുനാൾ നേർച്ചയൂട്ട് നടക്കും. രാവിലെ 9 മുതൽ ഉച്ചതിരിഞ്ഞ് 2 വരെ 200 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കം എന്നിവ നടക്കുമെന്ന് വികാരി ഫാ. സബാസ്റ്റ്യൻ നടവരമ്പൻ, ഫാ.എഡ്‌വിൻ ചക്കാലമറ്റം, ഷൈജൻ കൂനൻ, മാർട്ടിൻ മേനാച്ചേരി, സിംസൺ ജെ. മാഞ്ഞൂരാൻ, ജോയ് ഇലഞ്ഞിക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.