കേച്ചേരി: അപ്രോച്ച് റോഡ് നിർമ്മിക്കാത്തതുമൂലം കാടുപിടിച്ച നിലയിൽ അനാഥമായി കേച്ചേരി പാലം. പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചിട്ട് രണ്ടര വർഷം പിന്നിട്ടിട്ടും പാലം ഇതുവരെ ഗതാഗതത്തിനു തുറന്നിട്ടില്ല. 2.60 കോടി രൂപ ചെലവിട്ട് മൂന്നു വർഷം കൊണ്ടാണ് പൊതു മരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം പാലം നിർമിച്ചത്. കേച്ചേരി പാലത്തിനോടൊപ്പം നിർമ്മാണം തുടങ്ങിയ ചുണ്ടൽ പാലം തുറന്നിട്ട് 3 വർഷത്തോളമായി. 200 മീറ്ററോളം അപ്രോച്ച് റോഡ് നിർമ്മിച്ചാൽ മാത്രമാണ് പാലം സഞ്ചാരത്തിന് തുറന്നു കൊടുക്കാൻ സാധിക്കുകയുള്ളെന്ന് അധികൃതർ പറഞ്ഞു. കേച്ചേരിയിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് ഈ പാലം തുറന്നാൽ പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു. മഴുവഞ്ചേരി-ചൂണ്ടൽ നാലുവരിപ്പാത പൂർത്തീകരിച്ചാലാണ് കേച്ചേരി പാലത്തിന്റെ അപ്രോച്ച് റോഡുകൾ തുറക്കാൻ കഴിയുവെന്നാണ് അധികൃതർ പറയുന്നത്. നാലുവരിപ്പാതയുടെ നിർമാണം നീളുകയാണ്. രണ്ടു വർഷം മുൻപ് കിഫ്ബി എക്‌സിക്യുട്ടീവ് ഡയറക്ടർ സ്ഥലം സന്ദർശിച്ചിരുന്നു. നാലുവരിപ്പാതയുടെയും കേച്ചേരി ജംഗഷൻ വികസനത്തി ന്റെയും സർവേ പൂർത്തിയായി. ഡി.പി.ആർ ഉടനെ തയാറാക്കി സമർപ്പിക്കുമെന്നാണ് അധികൃതർ പറയുന്നത് .
കേച്ചേരി :തകർന്ന് കിടക്കുന്ന റോഡിലൂടെയുള്ള യാത്രാദുരിതം മാറ്റുന്നതിനും വികസനമില്ലാത്ത കേച്ചേരിയിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാനും ആവശ്യപ്പെട്ട് ചൂണ്ടൽ പഞ്ചായത്തിലെ ബി.ജെ.പി പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ബി.ജെ.പി പാവറട്ടി മണ്ഡലം പ്രസിഡന്റ് സുജിത്ത് പണ്ടാരിക്കൽ ഉദ്ഘാടനം. കെ.നന്ദകുമാർ അധ്യക്ഷത വഹിച്ചു . പാവറട്ടി മണ്ഡലം വൈസ് പ്രസിഡന്റുമാരായ എം.ആർ. വിശ്വൻ, സന്തോഷ് കോലാരി എന്നിവർ പ്രസംഗിച്ചു.
അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കി കേച്ചേരി പാലം തുറന്നുകൊടുക്കുന്നതിന് അധികൃതർക്ക് ഉത്തരവാദിത്വമില്ലാത്ത രീതിയിലാണ് സമീപനം. വിദേശ മദ്യഷാപ്പുകൾ തുറന്നുകൊടുക്കാൻ കാട്ടിയ ആവേശം റോഡ് നിർമ്മാണത്തിൽ കാട്ടിയിരുന്നെങ്കിൽ പാലം തുറന്നകൊടുക്കാൻ സാധിക്കുമായിരുന്നു.
-സി സി ശ്രീകുമാർ
മുൻ ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ്
നാലുവരിപ്പാത നിർമ്മാണം അനിശ്ചിതത്വത്തിലാണ്. അപ്രോച്ച് റോഡുകളുടെ പണി പൂർത്തിച്ച് കേച്ചേരി ജംഗ്ഷൻ വികസനത്തിനു വേണ്ട് പാലം തുറക്കണം.
- വ്യാപാരികൾ
കേച്ചേരി