തൃശൂർ : നവനീതം കൾച്ചറൽ ട്രസ്റ്റിന്റെ പ്രതിമാസ നൃത്ത പരമ്പര തൗര്യത്രികം സംഗീത നാടക അക്കാഡമി ബ്ലാക്ക് ബോക്‌സ് തിയേറ്ററിൽ നടക്കും. വൈകീട്ട് ആറരയ്ക്ക് നടക്കുന്ന കലാസന്ധ്യയിൽ കലാമണ്ഡലം സീതാലക്ഷ്മി ശ്രീരാമചരിതം നങ്ങ്യാർക്കൂത്തിലെ സീതാസ്വയംവരം കഥാഭാഗം അവതരിപ്പിക്കും. കലാമണ്ഡലത്തിലെ കൂടിയാട്ടം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ സീതാലക്ഷ്മി, ഗുരു കലാമണ്ഡലം രാമൻ ചാക്യാരുടെ ശിഷ്യയാണ്. കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മിഴാവ് കലാമണ്ഡലം ടി.എസ്.രാഹുൽ, കലാമണ്ഡലം അഭിമന്യു, ഇടയ്ക്ക കലാമണ്ഡലം സുധീഷ്, താളം കലാമണ്ഡലം സുമിത. പ്രവേശനം സൗജന്യം.