 
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തും പഞ്ചായത്ത് ഗ്രന്ഥശാലയും ചേർന്ന് സംഘടിപ്പിച്ച ഒരാഴ്ചയോളം നീണ്ട വായന വാരാചരണത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും, മത്സരാർത്ഥികൾക്കുള്ള സമ്മാന വിതരണവും സിനിമാ ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവഹിച്ചു. പ്രസിഡന്റ് എം.എസ്.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ.പണിക്കർ അനുസ്മരണം, ബഷീർ അനുസ്മരണം, വിദ്യാർത്ഥികൾക്കുള്ള സാഹിത്യ ക്വിസ് മത്സരം, വിദ്യാർത്ഥികൾക്കായി ഞാൻ ഇഷ്ടപ്പെട്ട വായിച്ച പുസ്തകത്തിന്റെ ആസ്വാദന കുറിപ്പ് അവതരണ മത്സരം, പുസ്തക പ്രദർശനം-വിൽപ്പന തുടങ്ങിയവ വാരാചരണത്തിന്റെ ഭാഗമായി നടത്തി. പി.എ.നൗഷാദ്, ക്ഷേമകാര്യ ചെയർമാൻ സി.സി.ജയ, രഹന പി.ആനന്ദ്, നിധിൻ ശ്രീനിവാസ്, ആല സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഗിരീഷ്‌കുമാർ ടി.യു, മിനിഷാജി, എം.എസ്.മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.