 
വെങ്ങിണിശ്ശേരി അഡാപ്റ്റ് സൊസൈറ്റിയിൽ സ്ഥാപിച്ച ലിഫ്റ്റ് സൗത്ത് ഇന്ത്യൻ ബാങ്ക് ജോ. ജനറൽ മാനേജർ വി.ആർ. രേഖ ഉദ്ഘാടനം ചെയ്യുന്നു.
ചേർപ്പ് : അഡാപ്റ്റ് സൊസൈറ്റിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലിഫ്റ്റ് ബാങ്ക് ജോ. ജനറൽ മാനേജർ വി.ആർ. രേഖ ഉദ്ഘാടനം ചെയ്തു. പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ, മാനേജർ ഷൈൻ കാപ്പൻ, കാതറിൻ മേരി ജോൺ, എം. വിനീത, എ.വി. സണ്ണി, പന്തളം സജിത്ത് കുമാർ, ചാക്കോ പോൾ ആളൂർ, എ.എം. വക്കച്ചൻ എന്നിവർ സംസാരിച്ചു.