bms
വൈദ്യുതി മസ്ദൂർ സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി.മധുകുമാർ നിർവഹിക്കുന്നു

തൃശൂർ : കെ.എസ്.ഇ.ബിയിൽ പൂർത്തിയായ ജലവൈദ്യുത പദ്ധതികൾ കമ്മിഷൻ ചെയ്യാനും മറ്റുള്ളവ സമയബന്ധിതമായി പൂർത്തിയാക്കാനും ചെയർമാൻ നടപടി സ്വീകരിക്കണമെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി.മധുകുമാർ ആവശ്യപ്പെട്ടു. വൈദ്യുതി മസ്ദൂർ സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവശ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന മന്ത്രിയുടെയും ചെയർമാന്റെയും സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം, എ.സി.കൃഷ്ണൻ, സി.സുധീർ, ആദർശ് മേനോൻ, പി.കെ.ഉമേഷ്, വി.മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.സി.സേതുമാധവൻ( പ്രസിഡന്റ്), സി.എം.സുധൻ (വർക്കിംഗ് പ്രസിഡന്റ്), കെ.സുധീർ കുമാർ ( വൈ.പ്രസിഡന്റ്), വി.മണികണ്ഠൻ (സെക്രട്ടറി), കെ.എസ്.സുബിൻ (ജോ.സെക്രട്ടറി), പി.കെ.ഉമേഷ് ( ട്രഷറർ).