
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി മറികടന്ന് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള ഗൂഢനീക്കം ആഭ്യന്തരവകുപ്പിന്റെ ഒത്താശയോടെയാണ് നടന്നത്. അതിന്റെ ഉത്തരവാദിത്വം അഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കാണ്. നിരപരാധികളായ ജയിൽ ഉദ്യോഗസ്ഥരെ ഇക്കാര്യത്തിൽ ബലിയാടാക്കുന്നത് അധാർമ്മികമാണെന്നും അഭിപ്രായമുയർന്നു. സംസ്ഥാന ചെയർമാൻ ഡോ.എം.സി.ദിലീപ് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അജിതൻ മേനോത്ത്, ട്രഷറർ എം.എസ്.ഗണേശൻ, ഡോ.പി.വി.പുഷ്പജ, കെ.ജി.ബാബുരാജ്, സുരേഷ് ബാബു എളയാവൂർ, ബിനു എസ്.ചക്കാലയിൽ , ഡോ.പി.ഗോപി മോഹൻ എന്നിവർ പ്രസംഗിച്ചു.