
തൃശൂർ: തൃശൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ജില്ലാ വനിതാ ശിശുവികസന ഓഫീസും സംയുക്തമായി ഗവ. ചിൽഡ്രൻസ് ഹോമിൽ പി.എൻ.പണിക്കർ അനുസ്മരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ശിശു സംരക്ഷണ സ്ഥാപനത്തിലെ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി. കൂടുതൽ മാർക്ക് നേടിയ തൃശൂർ ചിൽഡ്രൻസ് ഹോമിലെയും മോഡൽ ഹോം ഫോർ ഗേൾസിലെയും വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. സംസ്ഥാന എസ്.സി-എസ്.ടി കമ്മിഷനംഗം ടി.കെ.വാസു ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി.മീര അദ്ധ്യക്ഷയായി. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ.കെ.വി.നിമ്മി മുഖ്യാതിഥിയായി.