jawahar

തൃശൂർ: തൃശൂർ ജവഹർ ബാലഭവനിൽ ജൂൺ മുതൽ ആരംഭിച്ച പുതിയ ബാച്ചിലേക്ക് പ്രവേശനം തുടരുന്നു. ചിത്രകല, ശിൽപ്പകല, സംഗീതം, മാജിക്, വയലിൻ, മൃദംഗം, തയ്യൽ/ചിത്രത്തുന്നൽ, കുംഗ്ഫു, നൃത്തം, നാടകം, ഗിറ്റാർ, തബല, ക്രാഫ്ട്, ജൂഡോ, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിലാണ് പ്രവേശനം. മുതിർന്നവർക്കും പഠനസൗകര്യമുണ്ടാകും. വിദ്യാർത്ഥികൾക്ക് ചൊവ്വ മുതൽ വെള്ളി വരെ വൈകിട്ട് നാല് മുതൽ ആറുവരെ, ശനി, ഞായർ രാവിലെ 10 മുതൽ ഒന്നുവരെ. മുതിർന്നവർക്ക് ചൊവ്വ മുതൽ വെള്ളി വരെ ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ. തിങ്കൾ അവധി. വിശദവിവരത്തിന് ഫോൺ: 0487 2332909.