tax

തൃശൂർ : കോർപ്പറേഷനിലെ കെട്ടിടനികുതി യഥാസമയം വാങ്ങാത്തതിലെ പിഴയും പലിശയും ഒഴിവാക്കാനും, വ്യാപാര ലൈസൻസ് പുതുക്കുന്നതിനു വേണ്ട അധികസമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിക്ക് പ്രതിപക്ഷ ഉപ നേതാവ് ഇ.വി.സുനിൽരാജ് നിവേദനം നൽകി. കെ- സ്മാർട്ടിലെ അപാകത കൊണ്ട് കെട്ടിടനികുതി അടയ്ക്കാൻ രേഖകൾ മാറിക്കിടക്കുന്നതിനാലും, വീടുകളുടെയും, സ്ഥാപനങ്ങളുടെയും, കെട്ടിട രേഖകൾ ഇല്ലാത്തതിനാലും നികുതി അടയ്ക്കാൻ കഴിയാതെ ജനം വട്ടം തിരിയുകയാണെന്ന് സുനിൽരാജ് ആരോപിച്ചു. 2024 ജൂൺ 30 ന് വ്യാപാര ലൈസൻസ് പുതുക്കാൻ സർക്കാർ നൽകിയ സമയം കഴിയുകയാണ്. ഇപ്പോഴും 40ശതമാനം വ്യാപാരികൾക്ക് ലൈസൻസ് പുതുക്കാനായിട്ടില്ലെന്നും നിവേദനത്തിൽ പറയുന്നു