
എങ്ങണ്ടിയൂർ: സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിലെ അനുമോദനച്ചടങ്ങ് എൻകോമിയം 2024ന്റെ വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ സെക്രട്ടറി എൻ.സി.ടി.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി സ്‌കൂൾ ടോപ്പറായ അഞ്ജിത പണിക്കർ, 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. സംസ്‌കൃതം അദ്ധ്യാപിക എൻ.ആർ.സ്മിതയെയും അനുമോദിച്ചു.
സരസ്വതി വിദ്യാനികേതന്റെ 2023-24 അദ്ധ്യയന വർഷത്തെ മാഗസിൻ നവദ്യുത് ബാബുരാജൻ കാക്കനാട്ട് പ്രകാശനം ചെയ്തു. ചരിത്രകാരനും സ്‌കൂൾ മാനേജരുമായ വേലായുധൻ പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. അക്കാഡമിക് ഡയറക്ടർ ടി.ആർ.വിജയം, ദീനദയാൽ ട്രസ്റ്റ് സെക്രട്ടറി ഐ.എ.മോഹനൻ, വെൽഫെയർ കൗൺസിൽ പ്രസിഡന്റ് കെ.വി.ഷിനോദ്, മാതൃഭാരതി പ്രസിഡന്റ് വി.എസ്.അനു, വൈസ് പ്രിൻസിപ്പാൾ ബിന്ദിയ ബോസ് എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥികളായ ഡോ.ടി.എസ്.പാർവതി, ഡോ.വി.ജെ.അനഘ എന്നിവർ സമ്മാനദാനം നിർവഹിച്ചു.