1

അന്തിക്കാട്: നവോത്ഥാന പ്രസ്ഥാനത്തിന് ശ്രീനാരായണ ഗുരുദേവൻ തിരി കൊളുത്തിയ കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിൽ ജൂൺ 30ന് ഞായറാഴ്ച രാവിലെ 9.30 ന് ശ്രീനാരായണ ഗുരുദേവാരാധനയും സർവകാര്യസിദ്ധിക്കായുള്ള വിശേഷാൽ സമൂഹപ്രാർത്ഥനയും നടക്കും. ശിവഗിരി മഠം ശ്രീമദ് അദ്വൈതാനന്ദ തീർത്ഥ സ്വാമികൾ ഗുരുദേവാരാധന നടത്തുന്ന ചടങ്ങിൽ, ആചാര്യൻ ചെങ്ങന്നൂർ രഞ്ജു അനന്തഭദ്രേത്ത് തന്ത്രികളുടെ കാർമ്മികത്വത്തിൽ സർവകാര്യ സിദ്ധിക്കായുള്ള പ്രാർത്ഥനയും നടത്തും. ചടങ്ങുകൾക്ക് പ്രസിഡന്റ് ബിജു ഒല്ലേക്കാട്ട്, ജനറൽ സെക്രട്ടറി ശശിധരൻ കൊട്ടേക്കാട്ട്, സെക്രട്ടി രതീഷ് കൂനത്ത്, ട്രഷറർ ജയപ്രകാശ് പണ്ടാരൻ എന്നിവർ നേതൃത്വം നൽകും.