babu-velappaya

തൃശൂർ: അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്‌കാരം നോവൽ വിഭാഗത്തിൽ വി.ജി.തമ്പിയുടെ ഇദംപാരമിതത്തിനും,ജിസ ജോസിന്റെ ആനന്ദഭാരത്തിനും ലഭിച്ചു. ചെറുകഥയ്ക്ക് എൻ. രാജന്റെ ഉദയ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്,എൻ.പി.ഹാഫിസ് മുഹമ്മദിന്റെ ഫ്രൂട്ട് സലാഡ് ഫലൂദ ഐസ്‌കണ്ടി,കവിതയിൽ മാധവൻ പുറച്ചേരിയുടെ ഉച്ചിര,ബാബു വെളപ്പായയുടെ ഓർക്കാതെങ്ങനെ എന്നിവയ്ക്ക് അർഹമായി. ഓരോ കൃതിക്കും 10,000രൂപയും ശില്പവും നൽകും. അങ്കണം ഷംസുദ്ദീൻ സാഹിതി അവാർഡ് നാടകാചാര്യൻ സി.എൽ.ജോസിനാണ്. 20,000രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ജൂലായ് 19ന് സാഹിത്യ അക്കാഡമിയിൽ നടക്കുന്ന ഷംസുദ്ദീൻ അനുസ്മരണത്തിൽ എഴുത്തുകാരൻ കെ.വി.മോഹൻകുമാർ അവാർഡ് നൽകും.