anilkumar

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിൽ ദേവസ്വം കമ്മിഷണറായി സേവന കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന സി. അനിൽകുമാറിന് യാത്രയയപ്പ് നൽകി. പൊതുഭരണ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികെയാണ് ദേവസ്വം കമ്മിഷണറായി ചുമതലയേറ്റത്. യാത്രഅയപ്പ് ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ ഉപഹാര സമർപ്പണം നടത്തി. ബോർഡ് മെമ്പർമാരായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽകുമാർ, ഡെപ്യൂട്ടി സെക്രട്ടറി എം. മനോജ്കുമാർ, എക്‌സിക്യൂട്ടിവ് എൻജിനിയർ കെ.കെ. മനോജ്, അസിസ്റ്റന്റ് കമ്മിഷണർമാരായ എം. കൃഷ്ണൻ, എൻ.വി. ഷീജ, ലോ ഓഫീസർ ഷൈമോൾ സി. വാസു, ചീഫ് വിജിലൻസ് ഓഫീസർ പി.എ. ശിവദാസൻ, കൊച്ചിൻ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ സെക്രട്ടറി കെ.ഡി. ദാമോദരൻ സംസാരിച്ചു.