1

തൃശൂർ: അരവിന്ദ് കെജ്‌രിവാളിനെ നിയമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് സി.ബി.ഐയെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ദേശവ്യാപകമായി ബി.ജെ.പി ഓഫീസിലേക്ക് മാർച്ച് നടത്തുന്നതിന്റെ ഭാഗമായി തൃശൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി. തൃശൂർ കോർപറേഷനു മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് സംസ്ഥാന സെക്രട്ടറി റാണി ആന്റോ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജജോ ജേക്കബ്, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, സിന്ധു ഉണ്ണിക്കൃഷ്ണൻ, ഡോ. കൈ.വൈ. ഷാജു, ബിന്നി പൊന്തേക്കൻ എന്നിവർ സംസാരിച്ചു. പഴയ നടക്കാവിലുള്ള ബി.ജെ.പി ഓഫീസിന് മുമ്പിൽ പൊലീസ് മാർച്ച് തടഞ്ഞു.