vahanam

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് എട്ട് ലക്ഷം രൂപ വകയിരുത്തി നടപ്പാക്കിയ ഹരിത കർമ്മ സേനയ്ക്കുള്ള പുതിയ പിക്ക് അപ്പ് വാഹനത്തിന്റെ താക്കോൽദാനം പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. 21വാർഡുകളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം പൊതുഇടങ്ങിൽ സംഭരിച്ചു വെയ്ക്കുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന പ്രയാസം ഒഴിവാക്കാനായാണ് പദ്ധതി വിഭാവനം ചെയ്തത്. മാസം തോറും ശേഖരിക്കുന്ന 25 ടൺ മാലിന്യം പ്രതിമാസം അംഗീകൃത ഏജൻസി മുഖാന്തരം കൈമാറാൻ പഞ്ചായത്തിന് കഴിയുന്നു. ആരോഗ്യ വിദ്യാഭ്യാസം ചെയർമാൻ പി.എ.നൗഷാദ് അധ്യക്ഷത വഹിച്ചു. വികസന കാര്യ ചെയർമാൻ കെ.എ.അയ്യൂബ്, സെക്രട്ടറി രഹന പി.ആനന്ദ്, സി.സി.ജയ,വാർഡ് മെമ്പർമാരായ ഇബ്രാഹിം കുട്ടി,രമ്യ പ്രദീപ്, ജൂനിയർ സൂപ്രന്റ് കെ.ജയകുമാർ,കെ.എച്ച് സറീന തുടങ്ങിയവർ സംസാരിച്ചു.

ഹരിതകർമ്മസേനയ്ക്ക് നൽകിയ പിക്ക്അപ്പ് വാഹനത്തിന്റെ താക്കോൽ ദാനം പ്രസിഡന്റ് എം.എസ്.മോഹനൻ നിർവഹിക്കുന്നു