മുണ്ടൂർ: തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ മുണ്ടൂർ സെന്റർ അപകടങ്ങളുടെ കേന്ദ്രമാകുന്നു. പുതുതായി നിർമ്മിച്ച കോൺക്രീറ്റ് റോഡും പഴയ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തെ അശാസ്ത്രീയ പണിയാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഇതിനോടകം നിരവധി അകടങ്ങളാണ് ഇവിടെ സംഭവിച്ചത്. കൂടുതലും ദുരിതം ഇരുചക്ര വാഹനങ്ങൾക്കാണ്. കോൺക്രീറ്റ് റോഡും പഴയ റോഡും കൂട്ടിമുട്ടുന്ന ഭാഗത്ത് വൻകുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇന്നലെ കോയമ്പത്തൂരിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വന്നിരുന്ന ബൊലേറോ ഈ ഭാഗത്തുവച്ച് അപകടത്തിൽപ്പെട്ടിരുന്നു. പുതിയ കോൺക്രീറ്റ് പാതയിലൂടെ അമിത വേഗതയിലെത്തിയ വാഹനം പഴയ റോഡിലേക്കു പ്രവേശിക്കുമ്പോഴുള്ള ഉയര വ്യത്യാസം ശ്രദ്ധയിൽ പെടാതെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വാഹനം കുഴിയിൽ ചാടുകയും നിയന്ത്രണംവിട്ട് റോഡരികിലെ തട്ട് കടയിലും വൈദ്യുതി തൂണിലും ഇടിച്ച ശേഷം ചായക്കട, ലോട്ടറി കട, ഇലക്ട്രിക് കട എന്നിവയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ രാവിലെ 7 മണിക്കായിരുന്നു അപകടം.ഈ സമയത്ത് ആൾത്തിരക്കില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വൈദ്യുതി തൂൺ തകർന്നതുമൂലം വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തട്ടുകട പൂർണ്ണമായും മറ്റ് കടകൾ ഭാഗികമായും തകർന്നു. ആകട്‌സ് മുണ്ടുർ യൂണിറ്റിന്റെ പ്രസിഡന്റ് ബിജു പാലയൂർ നേതൃത്വത്തിൽ സിഗ്‌നൽ ലൈറ്റ് പ്രവർത്തിപ്പിക്കാനും റോഡിന്റെ അപാകതകൾ പരിഹരിക്കാനും ആവശ്യപ്പെട്ട് ജില്ലാ കളക്ടർ,ആർ.ഡി.ഒ, പേരാമംഗലം സി. ഐ. എന്നിവർക്ക് നിവേദനം നൽകി. നിവേദനത്തിൽ നടപടിയെടുക്കുവാൻ ബന്ധപ്പെട്ട അധികാരികൾക്ക് കളക്ടർ നിർദ്ദേശം കൊടുത്തു.


മുണ്ടൂർ ജംഗ്ഷനിലെ സിഗ്‌നൽ ലൈറ്റ് കാലങ്ങളായി പ്രവർത്തിക്കാത്തതാണ് അപകടങ്ങൾക്ക് മറ്റൊരു കാരണം. കൊട്ടേക്കാട്, മെഡിക്കൽ കോളേജ് റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് തൃശൂർ-കുറ്റിപ്പുറം പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാന പാതയിലൂടെ അമിത വേഗത്തിലെത്തുന്ന വാഹനങ്ങളുടെ വേഗത ഒരു പരിധിവരെ നിയന്ത്രിക്കാൻ സിഗ്‌നലിന് സാധിക്കും. മറ്റ് വാഹനങ്ങൾ സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുമ്പോളുണ്ടാകുന്ന ട്രാഫിക്ക് സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങളുടെ വേഗത കുറയ്ക്കും. സിഗ്‌നൽ പ്രവർത്തിക്കാത്തതുമൂലം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

പു​തി​യ​ ​കോ​ൺ​ക്രീ​റ്റ് ​റോ​ഡ് ​അ​വ​സാ​നി​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​അ​തി​ന്റ​ ​സി​ഗ്‌​ന​ൽ​ ​സൂ​ച​ന​ ​ബോ​ർ​ഡു​ക​ളോ​ ​വേ​ഗ​ത​ ​കു​റ​ച്ചു​ ​പോ​കു​വാ​നു​ള്ള​ ​നി​ർ​ദ്ദേ​ശ​ ​ബോ​ർ​ഡു​ക​ളോ​ ​ഉ​ട​ൻ​ ​സ്ഥാ​പി​ക്ക​ണം
ഓ​ട്ടോ​ ​തൊ​ഴി​ലാ​ളി​കൾ
മു​ണ്ടൂർ