march

കൊടുങ്ങല്ലൂർ : നീറ്റ് യു.ജി.സി പരീക്ഷ ചോദ്യ പേപ്പർ ചോർന്ന വിഷയത്തിൽ പാർലമെന്റിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നൈറ്റ് മാർച്ച് നടത്തി. തുടർന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹക്കീം ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്.സാബു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സലിം കയ്പ്പമംഗലം, കെ.എസ്.യു സംസ്ഥാന കൺവീനർ ആസിഫ് മുഹമ്മദ് , യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ജോസ് , പി.വി.രമണൻ, എ.എ.മുസമ്മില്ലു, ജസീൽ അലങ്കാരത്ത് എന്നിവർ സംസാരിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ നൈറ്റ് മാർച്ച്.