 
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ സാധാരണക്കാരായ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ സി.പി.എമ്മിനെതിരെ കേസെടുത്ത സാഹചര്യത്തിൽ കുറ്റക്കാരായ നേതാക്കളെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു. കരുവന്നൂർ ബാങ്കിലെ നിക്ഷേപകരുടെ പണം ഉപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ച സി.പി.എം പാർട്ടിയുടെയും നേതാക്കളുടെയും സ്വത്ത് കണ്ടുകെട്ടി നിക്ഷേപങ്ങൾ തിരികെ നൽകാൻ സർക്കാർ തയ്യാറാകണം. ജില്ലയിലെ സഹകരണ മേഖലയിൽ സി.പി.എം നടത്തുന്ന തട്ടിപ്പുകളിൽ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ശ്രീകണ്ഠൻ ആവശ്യപ്പെട്ടു.