
തൃശൂർ : ജനങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളിൽ ഇടപെട്ട് അവ നേടിയെടുക്കുന്നതിൽ റെസിഡന്റ്‌സ് അസോസിയേഷനുകൾ വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണെന്ന് മന്ത്രി അഡ്വ.കെ.രാജൻ അഭിപ്രായപ്പെട്ടു. തൃശൂരിൽ റസിഡന്റ്‌സ് അപ്പെക്‌സ് കൗൺസിൽ ഒഫ് കേരളയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റസിഡന്റ്‌സ് അസോസിയേഷനുകൾക്ക് സ്റ്റാറ്റ്യൂട്ടറി പദവി നൽകണമെന്നും, നിലച്ചുപോയ ജനമൈത്രി പൊലീസ് സംവിധാനം പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് ഹഷിം പറക്കാടൻ അദ്ധ്യക്ഷത വഹിച്ചു.
പി.ബാലചന്ദ്രൻ എം.എൽ.എ, മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി.ചന്ദ്രമോഹൻ, സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ : ഹാഷിം പറക്കാടൻ (പ്രസി.), ഡി.ഗോപാലകൃഷ്ണൻ, പി.ആർ.ആർ.എസ് അയ്യർ (വൈ. പ്രസി.), ജോബ് അഞ്ചേരിൽ (ജന. സെക്ര.) കെ.എം.ഹുസൈൻ (ട്രഷ.).