
തൃപ്രയാർ: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന 2023- 24 പദ്ധതിയിൽ നാട്ടിക മത്സ്യഭവൻ പരിധിയിൽ നിർമ്മിച്ച തത്സമയ മത്സ്യ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽഎ നിർവഹിച്ചു. നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു അദ്ധ്യക്ഷയായി. ഫിഷറീസ് എക്‌സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജ്, ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി.ഡി. ലിസ്സി, പഞ്ചായത്ത് അംഗം കെ.കെ. സന്തോഷ്, ജി.ബി. ശ്രീകാന്ത്, പി.എം.എം.എസ്.വൈ ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർ ഗോകുൽ കെ എസ് എന്നിവർ സംസാരിച്ചു.