മാള: വി.ആർ. സുനിൽ കുമാർ എം.എൽ.എയുടെ വിദ്യാഭ്യാസ അവാർഡ് മികവ് 2കെ24 മാള കാർമൽ കോളേജ് ഓഡിറ്റോറിയത്തിൽ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് മുഖ്യപ്രഭാഷണം നടത്തി. സിനി ആർട്ടിസ്റ്റ് പ്രാർത്ഥന സന്ദീപ് മുഖ്യാതിഥിയായി.

സംഘാടക സമിതി കൺവീനർ കെ.വി. വസന്തകുമാർ ചെയർമാൻ ഡൊമിനിക് ജോമോൻ, കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രേഖ ഷാന്റി, സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ബാബു, റോമി ബേബി, എ.ഇ.ഒ കെ സുരേഷ്, സിസ്റ്റർ

റിനി റാഫേൽ തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 666 വിദ്യാർത്ഥികളെയും പ്ലസ്ടുവിന് ഫുൾ എ പ്ലസ് നേടിയ 476 വിദ്യാർത്ഥികളെയും നൂശതമാനം വിജയം നേടിയ സ്‌കൂളുകളെയും കേരളസംഗീത അക്കാഡമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് നേടിയ അനിൽ മാളയെയും ആദരിച്ചു,