കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം കോളേജിലെ നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ പ്രവേശനോത്സവം ഇന്ന് മുസിരിസ് കൺവെൻഷൻ സെന്ററിൽ നടക്കും. മുൻ തൃശൂർ ഡി.ഡി. ഡോ. എൻ.എ. ജോജോ മോൻ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. ടി.കെ. ബിന്ദു ഷർമിള അദ്ധ്യക്ഷയാകും. മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനൽ, വാർഡ് കൗൺസിലർ പി.എൻ. വിനയചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ ഡോ. ജി. ഉഷാകുമാരി തുടങ്ങിയവർ സംസാരിക്കും. ആന്റി റാഗിംഗ് സെൽ കോ- ഓർഡിനേറ്റർ ഡോ. ഇ.എം. ഷാജി റാഗിംഗ് വിരുദ്ധ ബോധവത്കരണവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോർഡ് ഒഫ് സ്റ്റഡീസ് അംഗം കെ.എസ്. സബ്‌ന നാലുവർഷ ബിരുദം സംബന്ധിച്ച ബോധവത്കരണവും നിർവഹിക്കും. സീനിയർ വിദ്യാർത്ഥികളുടെ സംഗീത നൃത്ത പരിപാടികൾ അരങ്ങേറും. 12 മുതൽ തിരുവനന്തപുരം സർക്കാർ വിമൻസ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആർ. ബിന്ദുവും ചേർന്ന് നിർവഹിക്കുന്ന സംസ്ഥാനതല വിജ്ഞാനോത്സവം ഉദ്ഘാടന പരിപാടിയുടെ തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്.