
തൃശൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായി കെ.വി.അബ്ദുൾ ഹമീദിനെയും ജനറൽ സെക്രട്ടറിയായി എൻ.ആർ.വിനോദ് കുമാറിനെയും തിരഞ്ഞെടുത്തു. ജോയ് മൂത്തേടനാണ് ട്രഷറർ. പി.പവിത്രൻ, പി.നാരായണൻ കുട്ടി, ലൂക്കോസ് തലക്കോട്ടൂർ, സെബാസ്റ്റ്യൻ മഞ്ഞളി, കെ.കെ.ഭാഗ്യനാഥൻ ( വൈസ് പ്രസി.), വി.ടി.ജോർജ്ജ്, ടി.എസ്.വെങ്കിടറാം, ജോഷി മാത്യു തേറാട്ടിൽ, സിജോ ചിറക്കേക്കാരൻ, ബിജു എടക്കളത്തൂർ, കെ.ഐ.നജ്ജാഹ്, സി.എൽ.റാഫേൽ, എബിൻ മാത്യു വെള്ളാനിക്കാരൻ, പി.പി.ജോണി, എം.കെ.പോൾസൺ (സെക്ര.), കെ.എസ്.പ്രഹ്‌ളാദൻ, എ.ആർ.രഘു, ജോജി തോമസ്, രഞ്ജിമോൻ പി.ജി (സെക്രട്ടേറിയറ്റ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.