kpms

മാള : പട്ടിക വിഭാഗ സങ്കേതങ്ങളുടെ പേര് മാറ്റൽ തൊലിപ്പുറത്തുള്ള ചികിത്സ മാത്രമാണെന്ന് കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ശശി കൊരട്ടി പറഞ്ഞു. മാള യൂണിയൻ ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് വി.കെ.ബാബു അദ്ധ്യക്ഷനായി. സംസ്ഥാന നേതാക്കളായ കെ.പി.ശോഭന, ടി.കെ.സുബ്രൻ, യൂണിയൻ സെക്രട്ടറി എൻ.കെ.പ്രേമവാസൻ മാസ്റ്റർ, കെ.വി.രതീഷ്, കെ.സി.ജിനേഷ് എന്നിവർ സംസാരിച്ചു. പഞ്ചമി മൈക്രോ ഫിനാൻസ് കോർഡിനേറ്ററായി കെ.സി.ജിനേഷിനെ തെരഞ്ഞെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് കൗൺസിൽ യോഗം അനുമോദനം നൽകി.