
തൃശൂർ: കുരിയച്ചിറ നെഹ്‌റു നഗർ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി.പത്രോസ് ശ്ലീഹായുടെ ഊട്ട് തിരുന്നാൾ ആഘോഷിച്ചു. ആഘോഷമായ തിരുന്നാൾ ദിവ്യബലിക്ക് ഫാ.ഫിജോ ആലപ്പാടൻ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നേർച്ച ഊട്ട് ആശിർവാദം നടന്നു. തിരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ.ജോൺ കിടങ്ങൻ, ജനറൽ കൺവീനർ വിത്സൺ പൊറത്തൂർ, കൺവീനർമാരായ ജാക്‌സൻ വാഴപ്പിള്ളി, സൈമൺ ചിറയത്ത്, ജോസ് കിടങ്ങൻ, ലീന വർഗീസ്, ഫ്രാൻസിസ് കാടിക്കാരൻ, ബേബി ജോസ്, കുരിയൻ കൊള്ളന്നൂർ, കൈക്കാരന്മാരായ ബേബി കളത്തിൽ, സഞ്ചയ് എരിഞ്ഞേരി, ടോഫി നെല്ലിശേരി എന്നിവർ നേതൃത്വം നൽകി.