
തിരുവില്വാമല: വള്ളുവനാടൻ കലാരൂപമായ പൂതൻ തിറയെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മുതിർന്ന കലാകാരന്മാരെ തിരുവില്വാമല കാളിക കലാക്ഷേത്രയുടെ നേതൃത്വത്തിൽ ആദരിച്ചു. തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മജ അദ്ധ്യക്ഷത വഹിച്ചു. നാടൻ പാട്ടുകലാകാരൻ രമേഷ് കരിന്തലക്കൂട്ടം ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവും പിന്നണിഗായകനുമായ രമ്യത്ത് രാമൻ മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഉദയൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ആശാദേവി, സ്മിത സുകുമാരൻ, കെ.ഉണ്ണിക്കൃഷ്ണൻ, കെ.വാസുദേവൻ, വിഷ്ണു കാളിക, എം.സതീഷ്, പി.അതുൽ, എം.അജിത്, പി.ശ്രീജിത്ത്, എൻ.വിഷ്ണു, എം.വിഷ്ണു, എം.കൃഷ്ണജിത്, പ്രശാന്ത് കാളിക, പ്രോഗ്രാം കൺവീനർ പ്രദീപ് കാളിക, പ്രോഗ്രാം കോർഡിനേറ്റർ സുധി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.