coresgrsas

മാടക്കത്തറ: പഞ്ചായത്തിലെ വ്യാപകമായ കാട്ടാന ശല്യത്തിനെതിരെ ഫോറസ്റ്റ് ഓഫീസിന് മുമ്പിൽ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുക, നഷ്ടപരിഹാരം ഉടനടി നൽകുക, പ്രവർത്തന രഹിതമായ പൊങ്ങണംകാട് ഫോറസ്റ്റ് ഓഫീസ് തുറന്നു പ്രവർത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പൊങ്ങണംകാട് ഫോറസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷോണി പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ചന്ദ്രാനന്ദൻ, ഡോ. മനോജ് പുഷ്‌ക്കർ, രവി പോലുവളപ്പിൽ, ഭാസ്‌കരൻ, വാസു, സുധീർ കെ.എസ്, മോഹനൻ മങ്കുഴി, അനൂപ്ദാസ് വി.ആർ, തുടങ്ങിയവർ സംസാരിച്ചു.