sndp

ചിറയിൻകീഴ്: വയോജനങ്ങളെ വൃദ്ധസദനങ്ങളിൽത്തള്ളുന്ന പുതു തലമുറയുടെ പ്രവണതകൾക്കെതിരെ ഗുരു വിശ്വാസികളുടെ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ടെന്നു സ്വാമി അവ്യാനന്ദ അഭിപ്രായപ്പെട്ടു.ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ നടന്ന സത്സംഗ ഗുരു സന്ദേശ പ്രഭാഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശ്രമം വനിത ഭക്തജന സമിതി പ്രസിഡന്റ് ഷീല മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.ശിവഗിരി മാസികയുടെ ജില്ലാതല പ്രചാരണ യജ്ഞത്തിന്റെ ഭാഗമായുള്ള ആദ്യ വിഹിതം എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി സ്വാമി സുരേശ്വരാനന്ദയ്ക്കു കൈമാറി.ഡോ.ബി.സീരപാണി ഗുരുസന്ദേശ പ്രഭാഷണവും സ്വാമി സുരേശ്വരാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തി.ബി .എസ് .സി ഹോം സയൻസിൽ റാങ്കും എസ് .എൻ കോളേജ് ടോപ്പറുമായ അക്ഷര ശ്രീകുമാറിനു സ്വാമി അവ്യാനന്ദ ഫലകവും മെഡലും സമ്മാനിച്ചു. ശിവഗിരി മഠം ലീഗൽ അഡ്വൈസർ സെമീൻ രാജ്, ഓർഗനൈസർ ദഞ്ചുദാസ്, യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, യോഗം ഡയറക്ടർ അഴൂർ ബിജു, സഭവിള ഭക്തജന സമിതി സെക്രട്ടറി വിജയ അനിൽകുമാർ,ബീന ഉദയകുമാർ, ശാഖ കാര്യദർശി ബാലൻ ശാർക്കര,എസ് .എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ചന്ദ്രൻ പട്ടരുമഠം , വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ലതിക പ്രകാശ്, ഷീല സോമൻ, ഉദയകുമാരി വക്കം എന്നിവർ പങ്കെടുത്തു.