കാട്ടാക്കട: കാട്ടാക്കട തൂങ്ങാംപാറ ഇറയാംകോട് മഹാദേവർക്ഷേത്രത്തിലെ ആറാമത് ശ്രീരുദ്ര മഹായജ്ഞം ജൂലായ് 7,8,9 തീയതികളിൽ നടക്കുമെന്ന് ക്ഷേത്ര പ്രസിഡന്റ് ജി.സതീശ് കുമാറും സെക്രട്ടറി എം.എസ്.വിജയകുമാറും അറിയിച്ചു. 7ന് രാവിലെ 6ന് ഗണപതിഹോമം,പ്രഭാത ഭക്ഷണം,പന്തീരടിപൂജ,സുകൃതഹോമം,നവ കലശാഭിഷേകം,വൈകിട്ട് 5ന് മഹാ സുദർശന ഹോമം,സായാഹ്ന ഭക്ഷണം,7.30ന് നൃത്തം,8ന് രാവിലെ 6ന് ഗണപതിഹോമം,മഹാ ശ്രീചക്രപൂജാരംഭം,പ്രഭാത ഭക്ഷണം,നാഗരൂട്ട്,മൃത്യുഞ്ജയഹോമം,ശ്രീചക്രപൂജ,പന്തീരടിപൂജ,12.30ന് സമൂഹ സദ്യ,4.30ന് ശ്രീചക്രപൂജ,7.30ന് കരാക്കേ ഗാനമേള.9ന് പുനഃപ്രതിഷ്ഠാ വാർഷികം,രാവിലെ 4.30ന് ഗണപതിഹോമം,പ്രഭാത ഭക്ഷണം,പന്തീരടിപൂജ,8ന് രുദ്രകലശ പൂജയും ഹോമവും,9ന് അഷ്ടോത്തര ശത കലശാഭിഷേകം,ഉച്ചയ്ക്ക് ഒന്നിന് അന്നദാനം,പ്രസാദ വിതരണം,വൈകിട്ട് 5.30ന് ഉമാമഹേശ്വര പൂജ,പുഷ്പാഭിഷേകം,സായാഹ്ന ഭക്ഷണം,രാത്രി 8ന് കഥാപ്രസംഗം.