തിരുവനന്തപുരം: കരകുളം മരുതൻകോട് കെൽട്രോൺ നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂൾ കോളേജ് തലത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മെമന്റോ നൽകി അനുമോദിച്ചു. പ്ളസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ഇടിക്കുള മത്തായി അദ്ധ്യക്ഷത വഹിച്ചു. ലോക മെഡിസിറ്റിയിലെ ഡോക്ടർമാരായ ഗീതാ ജി.നായർ, ആർ.എം.രേഖ, എം.ആ‌ർ.ഷാൻ എന്നിവർ ആരോഗ്യപരിപാലനത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ഗോപാലകൃഷ്ണ പിള്ള, എസ്.അനിൽ, പ്രശാന്ത് എന്നിവർ പങ്കെടുത്തു.