g

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2 വിന് ഒന്നിലധികം ക്ളൈമാക്സുകൾ.

ചിത്രത്തിന്റെ ക്ളൈമാക്സ് രംഗങ്ങളുടെ രഹസ്യ സ്വഭാവം നിലനിറുത്താൻ വേണ്ടിയാണ് രണ്ട് ക്ളൈമാക്സുകൾ ചിത്രീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിലേത് ഭാഗമായിരിക്കും ചിത്രത്തിലുണ്ടാകുക എന്ന് അണിയറ പ്രവർത്തകർക്ക് പോലും സൂചന നൽകിയിട്ടില്ല. പുഷ്പയെ ഫ്രാഞ്ചെസിയായി മാറ്റുമെന്ന് അല്ലു അർജുൻ നേരത്തേ പറഞ്ഞിരുന്നു. സെറ്റിൽ കർശനം നിയന്ത്രണം സംവിധായകൻ ഏർപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവയ്ക്ക് നിരോധനം ഏർപ്പെടുത്തി. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു പോകാതിരിക്കാനാണ് നടപടി. പ്രേക്ഷകർക്ക് സർപ്രൈസ് ഉണ്ടാക്കുന്ന ട്വിസ്റ്റുകൾ നിലനിറുത്താൻ കഥയുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ്. പുഷ്പ 2വിൽ രശ്മിക മന്ദാനയാണ് നായിക.ആഗസ്റ്റ് 15ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും.