പൂവച്ചൽ:പൂവച്ചൽ ബഡ്സ് സ്കൂളിലെ പ്രവേശനോത്സവം ഏറെ വ്യത്യസ്തമായ അനുഭവമായി കുട്ടികൾക്ക്. പ്രവേശനോത്സവത്തിനെത്തിയ എല്ലാ കുട്ടികൾക്കും ബാഗ്, കുട,പഠനോപകരണങ്ങൾ എന്നിവയും നൽകിയാണ് വരവേറ്റത്.പത്താം ക്ലാസ് പ്ലസ് ടൂ വിജയികളായ നാല് വിദ്യാർത്ഥികളെ അനുമോദിച്ചു.പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൽകുമാർ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. 32 കുട്ടികളാണ് ഇപ്പൊൾ ഇവിടെയുള്ളത്.സ്പെഷ്യൽ സ്കൂൾ ടീച്ചർ ഐശ്വര്യ,വൈസ് പ്രസിഡന്റ് ശ്രീകുമാരി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തസ്ലീം,വാർഡ് അംഗങ്ങളായ ഷീബ,സൗമ്യ,ഷമീമ,അനൂപ് കുമാർ,ബോബി അലോഷ്യസ് എന്നിവർ പങ്കെടുത്തു.