കോവളം: നഗരസഭയിലെ വെള്ളാർ വാർഡിലെ സമ്പൂർണ ശുചീകരണ യജ്ഞം മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ പനത്തുറ പി.ബൈജു സ്വാഗതം പറഞ്ഞു.തിരുവല്ലം എഫ്.എച്ച്.സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.എസ്.മനോജ്,കോഓർഡിനേറ്റർ ഡി.ജയകുമാർ,ഹെൽത്ത് സൂപ്രണ്ട് ശശികുമാർ,തിരുവല്ലം എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.വി.എസ്.വിൻസി,സോണൽ ഹെൽത്ത് ഇൻസ്പെക്ടർ വൈ.രജിതാറാണി എന്നിവർ സംസാരിച്ചു.വിവിധ പ്രദേശങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രൊഫ.സജീവ്കുമാർ,വെള്ളാർ സാബു,കെ.എസ്.നടേശൻ,എസ്.രാധാകൃഷ്ണൻ,പനത്തുറ പ്രശാന്തൻ,ഡോ.വാഴമുട്ടം ചന്ദ്രബാബു,സുനിൽകുമാർ,പി.എം.എസ്.നവാസ്,എ.ആർ.സിന്ധു,ഡി.ബിജോയ്,വെള്ളാർ ജയൻ,രാജ്കുമാർ,കുന്നിൽമോഹനൻ,മൃത്യുഞ്ജയൻ,ആർ.ശശിധരൻ,എ.എസ്.അജയകുമാർ,ശ്രീലത, ശബരീനാഥ്,അംബിളി ,ആശാലക്ഷ്മി,ഡി.മനോഹരൻ,പ്രശാന്തൻ കുഴിവിളാകം,വി.മധു തുടങ്ങിയവർ നേതൃത്വം നൽകി.