തിരുവനന്തപുരം:കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ദേവസ്യയുടെ ആത്മകഥയായ പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച "അച്ചനാകാൻ കൊതിച്ച് കമ്മ്യൂണിസ്റ്റായ കഥ" എന്ന പുസ്തകത്തിന്റെ പ്രകാശനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മന്ത്രി ജി.ആർ.അനിലിന് നൽകി നിർവഹിക്കും .തിങ്കൾ വൈകിട്ട് 4നാണ് പ്രകാശനം. പ്രഭാത് ചെയർമാൻ സി.ദിവാകരൻ അദ്ധ്യക്ഷത വഹിക്കും.ഡോ.എൻ കലയുടെ അദ്ധ്യക്ഷതയിൽ ഉച്ചയ്ക്ക് 2ന് നടക്കുന്ന സാഹിത്യസംഗമം സുധീർ ചടയമംഗലം ഉദ്ഘാടനം ചെയ്യും.