
വിതുര: വിതുര ഗവൺമെന്റ് വി.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കല്ലാർ ഗവൺമെന്റ് എൽ.പി.എസിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് പഴവർഗങ്ങൾ ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന പഴക്കൂട പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ് നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേമല വിജയൻ, കല്ലാർ വാർഡ് മെമ്പർ സുനിത, പി.ടി.എ പ്രസിഡന്റ് ആർ.രവിബാലൻ, പ്രിൻസിപ്പൽ മഞ്ജുഷാ.എ.ആർ, എസ്.എം.സി ചെയർമാൻ എ.സുരേന്ദ്രൻ, കല്ലാർ സ്കൂൾ ഹെഡ്മിസ്ട്രസ് ജെ.ആർ.സെബു, എൻ.എസ്.എസ് പ്രോഗ്രാം ജില്ലാ കോ-ഓർഡിനേറ്റർ മാത്തൻജോർജ്, ആർ.രാഹുൽ, പ്രോഗ്രാം ഓഫീസർ വി.പി. അരുൺ, പി.എസ്.മനോജ്, ഷിബു, രമ്യാകൃഷ്ണൻ, അനിൽ എന്നിവർ പങ്കെടുത്തു.